ഭൂ​വു​ട​മ​ക​ളി​ൽ​നി​ന്നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, November 22, 2022 11:45 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ഭൂ​ര​ഹി​ത​രാ​യ പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് കൃ​ഷി​യോ​ഗ്യ​വും വാ​സ​യോ​ഗ്യ​വു​മാ​യ ഭൂ​മി വി​ല​യ്ക്കു വാ​ങ്ങി ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​വു​ട​മ​ക​ളി​ൽ​നി​ന്നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വാ​ഹ​ന സൗ​ക​ര്യം, വൈ​ദ്യു​തി ല​ഭ്യ​ത, കു​റ​ഞ്ഞ ചെ​ല​വി​ൽ വൈ​ദ്യു​തി എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന ഭൂ​മി, കു​ടി​വെ​ള്ളം, ആ​ദാ​യ​മു​ള്ള ഭൂ​മി, നി​ര​പ്പാ​യ ഭൂ​മി എ​ന്നീ സൗ​ക​ര്യ​ങ്ങ​ളു​ള്ള​തും കു​റ​ഞ്ഞ​തു ഒ​രേ​ക്ക​ർ ഭൂ​മി വി​ൽ​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യ ഭൂ​വു​ട​മ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.

സ്ഥ​ല ഉ​ട​മ​ക​ൾ വ​സ്തു​വി​ന്‍റെ ആ​ധാ​ര​ത്തി​ന്‍റെ പ​ക​ർ​പ്പ്, അ​ടി​യാ​ധാ​രം, ഭൂ​മി​യു​ടെ സ്കെ​ച്ച്, ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ത​ണ്ട​പ്പേ​ർ അ​ക്കൗ​ണ്ട്, 15 വ​ർ​ഷ​ത്തെ കു​ടി​ക്ക​ട സ​ർ​ട്ടി​ഫി​ക്ക​റ്റ്, ലൊ​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, നോ​ണ്‍ അ​റ്റാ​ച്ച്മെ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ജി​ല്ലാ ഗ​വ.​പ്ലീ​ഡ​റി​ൽ നി​ന്നു​ള്ള ലീ​ഗ​ൽ സ്ക്രൂ​ട്ടി​ണി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഒ​രു സെ​ന്‍റി​ന് പ്ര​തീ​ക്ഷി​ക്കു​ന്ന തു​ക, മു​ഴു​വ​ൻ വ​സ്തു​വി​നും പ്ര​തീ​ക്ഷി​ക്കു​ന്ന തു​ക, വ​സ്തു വി​ൽ​പ​ന​യ്ക്ക് ത​യാ​റാ​ണെ​ന്ന സ​മ്മ​ത​പ​ത്രം എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ ഡി​സം​ബ​ർ 15 വ​രെ സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഐ​ടി​ഡി​പി പ്രൊ​ജ​ക്ട് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും. ഫോ​ണ്‍ : 04936 202251.