റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം ആ​ച​രി​ച്ചു
Thursday, November 24, 2022 12:17 AM IST
ക​ൽ​പ്പ​റ്റ: റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. ദേ​ശീ​യ​പാ​ത​യി​ലെ വാ​ര്യാ​ട് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ സ​ന്ദേ​ശം ന​ൽ​കി. റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ഏ​റി​യ​പ​ങ്കും മ​നു​ഷ്യ​നി​ർ​മി​ത​മാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ശ്ര​ദ്ധ​യും അ​മി​ത​വേ​ഗ​ത​യും അ​പ​ക​ട കാ​ര​ണ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. റോ​ഡ് സു​ര​ക്ഷ പ്ര​തി​ജ്ഞാ​വാ​ച​കം എം​എ​ൽ​എ ചൊ​ല്ലി​ക്കൊ​ടു​ത്തു. താ​ത്കാ​ലി​ക സ്പീ​ഡ് ബ്രേ​ക്ക​ർ മീ​ന​ങ്ങാ​ടി പോ​ലീ​സി​നു കൈ​മാ​റി. അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രെ ഓ​ർ​ക്കു​ന്ന​തി​നു ഒ​രു​ക്കി​യ മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. മെ​ഴു​കു​തി​രി​ക​ൾ തെ​ളി​യി​ച്ചു.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ത​യാ​റാ​ക്കി​യ റോ​ഡ് സു​ര​ക്ഷ സ​ന്ദേ​ശം അ​ട​ങ്ങി​യ ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ(​വി​ട​രും​മു​ന്പേ) പ്ര​ദ​ർ​ശ​നം ന​ട​ത്തി. മു​ട്ടി​ൽ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ മ​ങ്ങാ​ട​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ച​ന്ദ്രി​ക, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശ്രീ​ദേ​വി, മേ​രി, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നൂ​പ് വ​ർ​ക്കി, ഇ. ​മോ​ഹ​ൻ​ദാ​സ്, എ​സ്. അ​ജി​ത്കു​മാ​ർ, വി.​വി. വി​നീ​ത്, ആ​ർ. സു​ജി​ത്, പി.​എ. സു​മേ​ഷ്, എം.​വി. റെ​ജി, കെ.​സി. സൗ​ര​ഭ്, ശ​ര​ത്കു​മാ​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ബി​നു തോ​മ​സ്, ഹം​സ വാ​ര്യാ​ട്, അ​ഷ​റ​ഫ് കൊ​ട്ടാ​രം, റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ൾ, വാ​ര്യാ​ട് സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ, വാ​ർ​സോ പ്ര​വ​ർ​ത്ത​ക​ർ, പ​ൾ​സ് എ​മ​ർ​ജ​ൻ​സി പ്ര​വ​ർ​ത്ത​ക​ർ, അ​മാ​ന ട​യോ​ട്ട ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.