ബ​ത്തേ​രി ഗ​വ.​ഗ​സ്റ്റ് ഹൗ​സ്; കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ​മ​രം തു​ട​ങ്ങു​ന്നു
Thursday, November 24, 2022 12:17 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഗ​വ.​ഗ​സ്റ്റ് ഹൗ​സ് പു​തി​യ ബ്ലോ​ക്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ ഉ​ദാ​സീ​ന​ത വെ​ടി​യ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം സം​ഘ​ടി​പ്പി​ക്കാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഗ​സ്റ്റ് ഹൗ​സ് പ​രി​സ​ര​ത്തു 29ന് ​രാ​വി​ലെ 11നു ​പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തും.
ഗ​സ്റ്റ് ഹൗ​സ് പു​തി​യ ബ്ലോ​ക്കി​നു 14 വ​ർ​ഷം മു​ന്പു ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​താ​ണ്. ഇ​തു​വ​രെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ല്ല. കാ​രാ​ർ ഏ​റ്റെ​ടു​ത്ത സ്റ്റേ​റ്റ് ക​ണ്‍​സ്ട്ര​ക്ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കാ​ത്ത​തി​നു കാ​ര​ണം. മു​ന്പു​ണ്ടാ​യി​രു​ന്ന ഗ​സ്റ്റ് ഹൗ​സ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ചി​ട്ടി​രി​ക്ക​യാ​ണ്. പി​ഡ​ബ്ല്യു​ഡി ഗ​സ്റ്റ് ഹൗ​സും പൊ​ളി​ച്ചു​പ​ണി​തു​കൊ​ണ്ടി​രി​ക്ക​യാ​ണ്. ധാ​രാ​ളം സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന ന​ഗ​ര​ത്തി​ൽ നി​ല​വി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ താ​മ​സ​സൗ​ക​ര്യ​മി​ല്ലെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​ഡി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ണി​ശേ​രി, ടി.​എ​സ്. ജോ​ർ​ജ് , കെ.​പി. ജോ​സ​ഫ്, പി.​കെ. മാ​ധ​വ​ൻ നാ​യ​ർ, കെ.​കെ. ബേ​ബി, എ​ൻ.​കെ. ബി​ല്ലി​ഗ്രാം, ജോ​സ് തോ​മ​സ്, ടോം ​ജോ​സ്, റെ​ജി ഓ​ലി​ക്ക​രോ​ട്ട്, പി.​എം. ജ​യ​ശ്രീ, ജോ​യ് ജോ​സ​ഫ്, കു​ര്യ​ൻ ജോ​സ​ഫ്, സ​ണ്ണി കു​ടു​ക്ക​പ്പാ​റ, ജോ​ർ​ജ് ജോ​സ​ഫ്, ടി.​കെ. അ​ന്ന​മ്മ, ബേ​സി​ൽ ജോ​ർ​ജ്, കെ. ​സാ​വി​ത്രി, ബീ​ന, വി.​എം. ജേ​സ​ഫ്, സി.​കെ. വി​ജ​യ​ൻ, കെ.​സി. കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.