ജി​ല്ല​യി​ൽ നി​ന്നും നീ​ക്കി​യ​ത് 1190 ട​ണ്‍ അ​ജൈ​വ മാ​ലി​ന്യം
Thursday, November 24, 2022 12:17 AM IST
ക​ൽ​പ്പ​റ്റ: അ​ജൈ​വ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്ലീ​ൻ കേ​ര​ള ക​ന്പ​നി ജ​നു​വ​രി മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്ത​ത് 1190 ട​ണ്‍ അ​ജൈ​വ മാ​ലി​ന്യം. 1042 ട​ണ്‍ ത​രം തി​രി​ക്കാ​ത്ത​തും 148 ട​ണ്‍ ത​രം തി​രി​ച്ച​തു​മാ​യ അ​ജൈ​വ മാ​ലി​ന്യ​മാ​ണ് നീ​ക്കം ചെ​യ്ത​ത്. ത​രം തി​രി​ച്ച അ​ജൈ​വ മാ​ലി​ന്യം ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് ന​ൽ​കി​യ​തി​ലൂ​ടെ ജി​ല്ല​യി​ൽ ഹ​രി​ത ക​ർ​മ്മ സേ​ന 10,11,955 രൂ​പ നേ​ടി.
ഏ​റ്റ​വും കൂ​ടു​ത​ൽ ത​രം തി​രി​ച്ച മാ​ലി​ന്യം ന​ൽ​കി​യ​ത് പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്താ​ണ്. 33.36 ട​ണ്‍ മാ​ലി​ന്യ​മാ​ണ് പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്ത​ത്. ഏ​റ്റ​വും കു​റ​വ് വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്താ​ണ്.
1180 കി​ലോ​ഗ്രാ​മാ​ണ് ഇ​വി​ടെ നി​ന്നും നീ​ക്കം ചെ​യ്ത​ത്. ത​രം തി​രി​ക്കാ​ത്ത മാ​ലി​ന്യം എ​റ്റ​വും കൂ​ടു​ത​ൽ ശേ​ഖ​രി​ച്ച​ത് അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും കു​റ​വ് കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​മാ​ണ്. യ​ഥാ​ക്ര​മം 188 ട​ണ്‍, 11 ട​ണ്‍ മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച​ത്.
ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ സെ​ക്ട​റു​ക​ളാ​ക്കി തി​രി​ച്ച് കൃ​ത്യ​മാ​യ ഷെ​ഡ്യൂ​ൾ പ്ര​കാ​ര​മാ​ണ് ക്ലീ​ൻ കേ​ര​ള ക​ന്പ​നി ഇ​നി മു​ത​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണം ന​ട​ത്തു​ക.
ഇ​തു പ്ര​കാ​രം സെ​ക്ട​ർ ഒ​ന്നി​ൽ ഉ​ൾ​പ്പെ​ടു​ന്ന മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി ന​ഗ​ര​സ​ഭ​ക​ൾ, ബ​ത്തേ​രി ബ്ലോ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും മാ​സ​ത്തി​ലെ ആ​ദ്യ ആ​ഴ്ച​യി​ലും സെ​ക്ട​ർ ര​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ന്ന മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ൽ നി​ന്ന് ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യി​ലും സെ​ക്ട​ർ മൂ​ന്നി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ​ന​മ​രം ബ്ലോ​ക്കി​ൽ നി​ന്ന് മൂ​ന്നാ​മ​ത്തെ ആ​ഴ്ച​യി​ലും സെ​ക്ട​ർ നാ​ലി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​ൽ​പ്പ​റ്റ ബ്ലോ​ക്കി​ൽ നി​ന്ന് നാ​ലാ​മ​ത്തെ ആ​ഴ്ച​യി​ലു​മാ​യി​ട്ടാ​ണ് ക്ലീ​ൻ കേ​ര​ള ക​ന്പ​നി അ​ജൈ​വ മാ​ലി​ന്യ​ശേ​ഖ​ര​ണം ന​ട​ത്തു​ക.
ഷെ​ഡ്യൂ​ൾ പ്ര​കാ​രം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന സ​മ​യ​ക്ര​മ​ത്തി​ന് മു​ൻ​പോ ശേ​ഷ​മോ ഏ​തൊ​രു ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​നും അ​ടി​യ​ന്തി​ര​മാ​യി മാ​ലി​ന്യ നീ​ക്കം ന​ട​ത്തേ​ണ്ട തു​ണ്ടെ​ങ്കി​ൽ ക​ന്പ​നി​യെ അ​റി​യി​ക്കു​ന്ന പ​ക്ഷം അ​വ നീ​ക്കം ചെ​യ്യും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ഏ​കോ​പ​ന​ത്തി​ലൂ​ടെ​യാ​ണ് ക്ലീ​ൻ കേ​ര​ള ക​ന്പ​നി ജി​ല്ല​യി​ലെ അ​ജൈ​വ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.