കൽപ്പറ്റ: ഗവ.മെഡിക്കൽ കോളജ് കോട്ടത്തറ വില്ലേജിൽ സൗജന്യമായി ലഭ്യമായ സ്ഥലത്തു സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടു ആക്ഷൻ കമ്മിറ്റി കളക്ടറേറ്റ് പടിക്കൽ കിടപ്പു സമരം നടത്തി.
ദേശീയ കിസാൻ മോർച്ച സംസ്ഥാന കോ ഓർഡിനേറ്റർ പി.ടി. ജോണ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ട്രഷറർ വി.പി. അബ്ദുൾ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഇ.പി. ഫിലിപ്പുകുട്ടി മുഖ്യപ്രഭാഷണം നടത്തി.
വിജയൻ മടക്കിമല, ഗഫൂർ വെണ്ണിയോട്, ഇക്ബാൽ മുട്ടിൽ, സുലോചന രാമകൃഷ്ണൻ, സുലേഖ വസന്തരാജ്, നേമിരാജഗൗഡർ, എം. ബഷീർ, ജോബിൻ ജോസ്, സി.പി. അഷറഫ്, അഷറഫ് പുലാടൻ, റോബിൻ പെരേര, ജോസ് വി.തണ്ണിക്കോടൻ, വി.കെ. ഉമ്മർ, ജെ. ഖാലിദ്, സാജൻ തുണ്ടിയിൽ, പി. ലക്ഷ്മണദാസ്, ബെന്നി വട്ടപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.