ബ​ഡ്സ് സ്കൂ​ൾ കാ​യി​കമേ​ള വി​ജ​യി​ക​ൾ​ക്ക് സ്വീ​ക​ര​ണം
Thursday, November 24, 2022 12:17 AM IST
മാ​ന​ന്ത​വാ​ടി: ബ​ഡ്സ് സ്കൂ​ൾ ജി​ല്ലാ കാ​യി​ക മേ​ള​യി​ൽ ആ​റാം ത​വ​ണ​യും കി​രീ​ടം ക​ര​സ്ഥ​മാ​ക്കി​യ കാ​ട്ടി​ക്കു​ള​ത്തെ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് തി​രു​നെ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്വീ​ക​ര​ണം ന​ൽ​കി. പ​രി​ശീ​ല​ക​രാ​യ പി.​ജി. ഗി​രീ​ഷ്, വി.​എം. സ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ണി​രാ​ജ് എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ചു. കാ​യി​ക പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ച്ച ച​ട​ങ്ങ് തി​രു​നെ​ല്ലി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം എ.​എ​ൻ. സു​ശീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഹ​രീ​ന്ദ്ര​ൻ, എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​സി​ജി​ത്ത്, പ്ര​ഭാ​ക​ര​ൻ, സ്കൂ​ൾ വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ർ ടി.​സി. ജോ​സ​ഫ്, പി​ടി​എ പ്ര​തി​നി​ധി മു​ജീ​ബ് പ​ള്ള​ത്ത്, പ്രി​ൻ​സി​പ്പ​ൽ കെ.​ഒ. നി​ർ​മ​ല പ്ര​ധാ​ന അ​ധ്യാ​പി​ക ബീ​ന വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.