പാ​ൽ വി​ല സ​ബ്സി​ഡി; ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Thursday, November 24, 2022 12:18 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച പാ​ൽ വി​ല സ​ബ്സി​ഡി വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ നി​ർ​വ​ഹി​ച്ചു. അ​ന്പ​ല​വ​യ​ൽ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഹ​ഫ്സ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​ഉ​ഷാ​ദേ​വി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ല പ​ഞ്ചാ​യ​ത്ത് സം​യു​ക്ത പ​ദ്ധ​തി​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യി 1.97 കോ​ടി (1,97,28,420 രൂ​പ) യാ​ണ് വ​ക​യി​രു​ത്തി​യ​ത്. ജി​ല്ല​യി​ലെ 20,000 ത്തോ​ളം ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കാ​ണ് സ​ബ്സി​ഡി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.
ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ പാ​ൽ ഗു​ണ​നി​ല​വാ​ര ത്രൈ​മാ​സ തീ​വ്ര യ​ജ്ഞ ക്യാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഗു​ണ നി​യ​ന്ത്ര​ണ ഓ​ഫീ​സി​ന്‍റെ​യും അ​ന്പ​ല​വ​യ​ൽ ക്ഷീ​ര​സം​ഘ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ത്യേ​ക പാ​ൽ ഗു​ണ​മേ​ൻ​മ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​യും ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ന്ദു, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ ത​ന്പി, ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റ് എ.​പി. കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.