ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി ഒ​പി ആ​ഴ്ച​യി​ൽ നാ​ലുദി​വ​സം
Friday, November 25, 2022 12:01 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി ഒ​പി ആ​ഴ്ച​യി​ൽ നാ​ല് ദി​വ​സ​മാ​ക്കി ഉ​യ​ർ​ത്തി. തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി എ​ന്നീ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഒ​പി ഉ​ണ്ടാ​വു​ക. നി​ല​വി​ൽ ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സ​മാ​യി​രു​ന്നു ഒ​പി ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​പി​യി​ൽ എ​ത്തു​ന്ന മു​ഴു​വ​ൻ രോ​ഗി​ക​ളേ​യും പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ മ​റ്റ് ഡോ​ക്ട​ർ​മാ​ർ സ​ഹാ​യി​ക്ക​ണം.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ അ​വ​ധി അ​നു​വ​ദി​ക്ക​രു​തെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഗൈ​ന​ക്കോ​ള​ജി ഒ​പി​യി​ലെ തി​ര​ക്കി​ന്‍റേ​യും രോ​ഗി​ക​ളി​ൽ നി​ന്നും ഉ​ണ്ടാ​യ പ​രാ​തി​യു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഞാ​യ​ർ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ ദി​വ​സ​ങ്ങ​ളി​ലും ഒ​പി ന​ട​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ര​ണ്ട് ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ൾ മാ​ത്രം ഉ​ള്ള​തി​നാ​ൽ ആ​ഴ്ച​യി​ൽ നാ​ല് ദി​വ​സം ഒ​പി ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ ഉ​ണ്ടാ​കു​ന്ന പ​ക്ഷം ആ​ഴ്ച​യി​ൽ ആ​റ് ദി​വ​സ​മാ​യി ഒ​പി ഉ​യ​ർ​ത്തും.