ദേ​ശീ​യ പു​ര​സ്കാ​രം: ആ​ഹ്ളാ​ദ​ത്തി​ൽ മാ​ന​ന്ത​വാ​ടി ക്ഷീ​ര സം​ഘം
Friday, November 25, 2022 12:01 AM IST
മാ​ന​ന്ത​വാ​ടി: കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ-​ക്ഷീ​ര​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഗോ​പാ​ൽ​ര​ത്ന പു​ര​സ്കാ​രം ല​ഭി​ച്ച​തി​ന്‍റെ ആ​ഹ്ളാ​ദ​ത്തി​ൽ മാ​ന​ന്ത​വാ​ടി ക്ഷീ​ര സം​ഘം. രാ​ജ്യ​ത്തെ മി​ക​ച്ച ക്ഷീ​ര സം​ഘ​ത്തി​നു​ള്ള പു​ര​സ്കാ​ര​മാ​ണ് മാ​ന​ന്ത​വാ​ടി സം​ഘ​ത്തി​നു ല​ഭി​ച്ച​ത്.
ദേ​ശീ​യ ക്ഷീ​ര​ദി​ന​മാ​യ 26ന് ​ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്തു​ന്ന​ച​ട​ങ്ങി​ൽ സം​ഘം ഭാ​ര​വാ​ഹി​ക​ൾ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങും. അ​ഞ്ച് ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും മെ​മ​ന്‍റോ​യു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.
ആ​റ് പ​തി​റ്റാ​ണ്ട് മു​ന്പ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​ണ് മാ​ന​ന്ത​വാ​ടി സം​ഘം. നി​ല​വി​ൽ ശ​രാ​ശ​രി 22,000 ലി​റ്റ​ർ പാ​ൽ ആ​ണ് പ്ര​തി​ദി​ന സം​ഭ​ര​ണം. ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ലെ 1,500 ക​ർ​ഷ​ക​രി​ൽ​നി​ന്നു പാ​ൽ ശേ​ഖ​രി​ക്കു​ന്നു​ണ്ട്.
ന​ഗ​ര​ത്തി​ൽ സ്വ​ന്തം കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം. കം​പ്യൂ​ട്ട​ർ​വ​ത്ക​രി​ച്ച​താ​ണ് ഓ​ഫീ​സ്. 20,000 ലി​റ്റ​ർ പാ​ൽ ശീ​തീ​ക​രി​ച്ച് സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ബി​എം​സി യൂ​ണി​റ്റും 15,000 ലി​റ്റ​റി​ന്‍റെ സൈ​ലോ ടാ​ങ്കു​മു​ണ്ട്. 123 പാ​ൽ​സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളും 23 കാ​ലി​ത്തീ​റ്റ ഡി​പ്പോ​ക​ളും 22,000 ലി​റ്റ​ർ ശേ​ഷി​യു​ള്ള മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റും സം​ഘ​ത്തി​നു​ണ്ട്.
32 സ്ഥി​രം ജീ​വ​ന​ക്കാ​രും 19 താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​മാ​ണ് സം​ഘ​ത്തി​ൽ. പി.​ടി. ബി​ജു പ്ര​സി​ഡ​ന്‍റും എം.​എ​സ്. മ​ഞ്ജു​ഷ സെ​ക്ര​ട്ട​റി​യു​മാ​ണ്.