സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ ക​ല്ലോ​ടി​യി​ൽ ഫു​ട്ബോ​ൾ പ്ര​ദ​ർ​ശ​ന മ​ത്സ​രം ന​ട​ത്തി
Friday, November 25, 2022 12:02 AM IST
ക​ല്ലോ​ടി: ഫി​ഫ ഖ​ത്ത​ർ വേ​ൾ​ഡ് ക​പ്പ് 2022 ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ ക​ല്ലോ​ടി​യി​ൽ ഫു​ട്ബോ​ൾ പ്ര​ദ​ർ​ശ​ന മ​ത്സ​രം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​നീ​ഷ് തോ​മ​സ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ അ​നീ​ഷ് ജോ​ർ​ജ്, എം.​ജെ. ജി​ഷി​ൻ, അ​രു​ണ്‍ പി. ​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

മി​ൽ​മ ഡ​യ​റി പ്ലാ​ന്‍റ്
സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം

ക​ൽ​പ്പ​റ്റ: ഡോ.​വ​ർ​ഗീ​സ് കു​ര്യ​ന്‍റെ ജ​ന്മ​ദി​ന​മാ​യ നാ​ളെ ദേ​ശീ​യ ക്ഷീ​ര​ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മി​ൽ​മ വ​യ​നാ​ട് ഡ​യ​റി സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു പൊ​തു​ജ​ന​ങ്ങ​ൾ​ക്കു അ​വ​സ​രം.
രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന​സ​മ​യം. മി​ൽ​മ നെ​യ്യ്, പേ​ഡ, പാ​ല​ട മി​ക്സ്, മി​ൽ​മ പ്ല​സ്, ഐ​സ്ക്രീം തു​ട​ങ്ങി​യ​വ അ​ന്നു ഡി​സ്കൗ​ണ്ട് നി​ര​ക്കി​ൽ ഡ​യ​റി പാ​ർ​ല​റി​ൽ ല​ഭ്യ​മാ​ക്കും.