ജി​ല്ല​യി​ൽ പ​ത്തു​മാ​സ​ത്തി​നി​ടെ 293 ല​ഹ​രി കേ​സു​ക​ൾ
Sunday, November 27, 2022 3:48 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ പ​ത്തു​മാ​സ​ത്തി​നി​ടെ 293 ല​ഹ​രി കേ​സു​ക​ളി​ലാ​യി 294 പേ​രെ അ​റ​സ്റ്റു​ചെ​യ്തു. ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ച​താ​ണ് വി​വ​രം. 203.901 കി​ലോ​ഗ്രാം ക​ഞ്ചാ​വും 1.620 കി​ലോ​ഗ്രാം എം​ഡി​എം​എ​യും 115.5 കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ലും ഇ​ക്കാ​ല​യ​ള​വി​ൽ പി​ടി​ച്ചെ​ടു​ത്തു. ല​ഹ​രി വ​സ്തു​ക്ക​ൾ ക​ട​ത്താ​നു​പ​യോ​ഗി​ച്ച 26 വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ണി​യാ​ന്പ​റ്റ​യി​ലെ ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​രം കൈ​മാ​റി​യ വ്യ​ക്തി​യു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​നു വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം മാ​റ്റി​യ​താ​യും ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.