വൃ​ക്ഷ​ത്തൈ ന​ടീ​ൽ പാ​ഴ് വേ​ല​യാ​യെ​ന്ന്
Sunday, November 27, 2022 3:48 AM IST
മാ​ന​ന്ത​വാ​ടി: എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന വൃ​ക്ഷ​ത്തൈ ന​ടീ​ൽ പാ​ഴ് വേ​ല​യാ​കു​ന്ന​താ​യി ആ​ക്ഷേ​പം.

ന​ടു​ന്ന തൈ​ക​ളി​ൽ അ​ധി​ക​വും പ​രി​പാ​ല​ന​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ ന​ശി​ക്കു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യ നാ​ലാം വ​ർ​ഷ​വും ഒ​രേ സ്ഥ​ല​ത്താ​ണ് തൈ​ക​ൾ ന​ടു​ന്ന​തെ​ന്നും ആ​ളു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വ​ലി​യ അ​ള​വി​ലാ​ണ് പ​ണ​വും അ​ധ്വാ​ന​വും പാ​ഴാ​കു​ന്ന​തെ​ന്നു ഇ​വ​ർ പ​റ​യു​ന്നു.

പ​ഞ്ചാ​യ​ത്തി​ലെ 19-ാം വാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്താ​ണ് തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്ന​ത്. ഓ​രോ പ്രാ​വ​ശ്യ​വും 200-300 പേ​ർ​ക്കു തൊ​ഴി​ൽ ന​ൽ​കി​യാ​ണ് വൃ​ക്ഷ​ത്തൈ ന​ടു​ന്ന​ത്.