സി​ൽ​വ​ർ ക്ലൗ​ഡ് എ​സ്റ്റേ​റ്റി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി സ​മ​രം തു​ട​രു​ന്നു
Sunday, November 27, 2022 3:48 AM IST
ഗൂ​ഡ​ല്ലൂ​ർ: ന​ഗ​ര​പ​രി​ധി​യി​ലെ സി​ൽ​വ​ർ ക്ലൗ​ഡ് എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി സ​മ​രം തു​ട​രു​ന്നു. ശ​ന്പ​ള​ക്കു​ടി​ശി​ക ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​ക, ശ​ന്പ​ളം കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ക, തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ഐ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ​മ​രം തു​ട​ങ്ങി​യ​ത്.

നാ​ലു മാ​സ​ത്തെ ശ​ന്പ​ളം സ്ഥി​രം തൊ​ഴി​ലാ​ളി​ക​ൾ​ക്കു കി​ട്ടാ​നു​ണ്ട്. 38 ആ​ഴ്ച​ത്തെ വേ​ത​ന​മാ​ണ് താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കു ല​ഭി​ക്കാ​നു​ള്ള​ത്. ര​ണ്ട് വ​ർ​ഷ​ത്തെ ബോ​ണ​സും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും കു​ടി​ശി​ക​യാ​ണ്. 350 തൊ​ഴി​ലാ​ളി​ക​ളാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.