വൃ​ദ്ധ ദ​ന്പ​തി​ക​ൾ വ​ന​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
Sunday, November 27, 2022 11:31 PM IST
മാ​ന​ന്ത​വാ​ടി: വൃ​ദ്ധ ദ​ന്പ​തി​ക​ളെ വ​ന​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​മ്മ​ന കു​ള​പ്പു​റ​ത്ത് ജോ​സ​ഫ്(83), ഭാ​ര്യ അ​ന്ന​ക്കു​ട്ടി (74) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പേ​രി​യ 35നു ​കു​റ​ച്ച​ക​ലെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 25 മു​ത​ൽ ദ​ന്പ​തി​ക​ളെ കാ​ണാ​താ​യി​രു​ന്നു. ത​വി​ഞ്ഞാ​ലി​ലെ കൊ​ച്ചു​മ​ക​ന്‍റെ വീ​ട്ടി​ൽ വ​ന്ന​ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് പോ​യ​താ​ണ്. വി​ഷം ക​ഴി​ച്ചു ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. ദ​ന്പ​തി​ക​ൾ മു​ന്പ് പേ​രി​യ​യ്ക്കു സ​മീ​പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ത​ല​പ്പു​ഴ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ടം ഇ​ന്നു ന​ട​ത്തും. മ​ക്ക​ൾ: ഗ്രേ​സി, റോ​യി, ബാ​ബു, ഷാ​ജി.