ബൈ​ക്കും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, November 28, 2022 10:17 PM IST
ക​രു​വ​ഞ്ചാ​ൽ: ബൈ​ക്കും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. വെ​ള്ളാ​ട് ഓ​ട്ട​പു​ന്ന​യി​ൽ വി​വേ​ക് (22) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ വെ​ള്ളാ​ടു​നി​ന്ന് ക​രു​വ​ഞ്ചാ​ലി​ലേ​ക്ക് വ​രു​ന്ന വ​ഴി ക​ണി​യ​ഞ്ചാ​ലി​ൽ വ​ച്ച് വി​വേ​ക് ഓ​ടി​ച്ച ബൈ​ക്ക് പി​ക്ക​പ്പി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ വി​വേ​കി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചു. വെ​ള്ളാ​ട്ടെ ഓ​ട്ട​പു​ന്ന​യി​ൽ ത​ങ്ക​ച്ച​ൻ-​ജോ​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: വി​നീ​ത്, വി​മ​ൽ, വി​ന​ൽ.