ബൈ​ക്ക് മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ലാ​യി
Tuesday, November 29, 2022 12:11 AM IST
വെ​ള്ള​മു​ണ്ട: ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച് പൊ​ളി​ച്ചു വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തെ വെ​ള്ള​മു​ണ്ട പോ​ലീ​സ് പി​ടി​കൂ​ടി. ഈ ​മാ​സം 10 ന് ​ത​രു​വ​ണ​യി​ൽ നി​ന്നും ക​ള​വു പോ​യ ബൈ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. ബൈ​ക്ക് മോ​ഷ്ടാ​ക്ക​ളെ​ക്കു​റി​ച്ച് സ​മീ​പ​ത്തെ സി​സി കാ​മ​റ​യി​ൽ നി​ന്നും സൂ​ച​ന ല​ഭി​ച്ചി​രു​ന്നു.
ഇ​തു​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ള​ട​ക്കം മൂ​ന്ന് പേ​രെ​യാ​ണ് വെ​ള്ള​മു​ണ്ട എ​സ്ഐ ഷ​റ​ഫു​ദ്ദീ​നും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. പേ​രാ​ന്പ്ര സ്വ​ദേ​ശി​ക​ളാ​യ അ​ൽ​ഫ​ർ​ദാ​ൻ (18), വി​ന​യ​ൻ (48) എ​ന്നി​വ​രെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. കു​ട്ടി​ക​ൾ മോ​ഷ്ടി​ക്കു​ന്ന ബൈ​ക്കു​ക​ൾ വി​ന​യ​ന് കൈ​മാ​റി പൊ​ളി​ച്ചു വി​ൽ​ക്കു​ക​യാ​ണ് പ​തി​വ്. ജി​ല്ല​യി​ലും അ​യ​ൽ ജി​ല്ല​ക​ളി​ലു​മാ​യി പ​തി​ന​ഞ്ചോ​ളം ബൈ​ക്കു​ക​ൾ സം​ഘം ക​വ​ർ​ന്ന​താ​യാ​ണ് സൂ​ച​ന.