സിഎസ്ഐ മലബാർ മിഷൻ കോണ്‍ഫറൻസ്
1244650
Thursday, December 1, 2022 12:22 AM IST
സുൽത്താൻ ബത്തേരി: സിഎസ്ഐ സിനഡ് ഡിപ്പാർട്ട്മെന്റ് മിഷൻ ആൻഡ് ഇവാൻജലിസം ഡയോസിസ് ഓഫ് മലബാർ മിഷൻ കോണ്‍ഫറൻസ് ’സഹോദയ റൈസിംഗ് ടുഗെദർ’ എന്ന പേരിൽ നടത്തി. 223 പേർ പങ്കെടുത്തു. ക്ലർജി സെക്രട്ടറി ഫാ.ജേക്കബ് ഡാനിയേൽ അധ്യക്ഷത വഹിച്ചു. ഫാ.ശോഭൻകുമാർ ആമുഖപ്രഭാഷണം നടത്തി. സിനഡ് ഡയറക്ടർ ഫാ.മാക്സിൻ ജോണ്‍ മുഖ്യപ്രഭാഷണം നടത്തി.
ഡയോസിഷൻ ട്രഷറർ ഫാ.സി.കെ. ഷൈൻ, ഫാ.അനീഷ് മാത്യു(തിരുവല്ല ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ)എന്നിവർ പ്രസംഗിച്ചു. ലെനാഡ് സ്റ്റാൻലി മഹാ ഇടവക മിഷനറി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഫാ.സുനിൽ എടച്ചേരി, ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റ് ഫാ.ജോണ്സണ്, ഫാ.എൻ.കെ. സണ്ണി, റവ.ഡോ.എൻ.പി. ഷാജി, ഫാ.ഷിനോജ് മാഞ്ഞൂരാൻ, ഫാ.സാം പ്രകാശ്, ഡീക്കൻ മോഹൻദാസ്, ഡീക്കൻ സ്റ്റീഫൻ രാജ്, ഇവാൻജലിസ്റ്റ് ജോർജ്, ഇവാൻജലിസ്റ്റ് സൈമണ്‍ എന്നിവർ പ്രാർത്ഥനകൾക്കു നേതൃത്വം നൽകി.
സഭാ ട്രഷറർ ആഷ്ലി ഗോഡ്ഫ്രീ, വിത്സൻ, റബേക്ക മാമൻ, ജോണ്സണ് കപ്യാർ, വിനയ, ജോണിക്കുട്ടി മാസ്റ്റർ, നിവിൻ തോമസ്, വിജി ജോണ്സണ്, ജോണ്‍ കുന്നുതറ, ഡോ.കുഞ്ഞുകുഞ്ഞ് എന്നിവർ നേതൃത്വം നൽകി. ബില്ലി ഗ്രഹാം സ്വാഗതവും സഭാ സെക്ട്രടറി ഏലിയാമ്മ കുന്നുതറ നന്ദിയും പറഞ്ഞു. ഫാ.മാക്സിൻ ജോണ്‍ സമാപന പ്രാർത്ഥന നടത്തി.