നിരോധിത പ്ലാസ്റ്റിക്ക് ഉപയോഗം; ഇന്നുമുതൽ കർശന പരിശോധന
1244658
Thursday, December 1, 2022 12:22 AM IST
കൽപ്പറ്റ: ജില്ലയിൽ നിരോധിത പ്ലാസ്റ്റിക്ക് ഉത്പനങ്ങളുടെ ഉപയോഗം തടയുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ ജില്ലയിൽ പരിശോധന കർശനമാക്കും. റവന്യു, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വിഭാഗം, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ എന്നിവർ അംഗങ്ങളായ താലൂക്ക്തല പരിശോധന സ്ക്വാഡുകളാണ് പരിശോധനയ്ക്കിറങ്ങുന്നത്.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ പിഴ ഈടാക്കുന്നതോടൊപ്പം ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുളള നടപടികളും സ്വീകരിക്കും. നിയമം ലംഘനത്തിന് ആദ്യ തവണ 10,000 രൂപയാണ് പിഴ.
തുടർന്നും ആവർത്തിച്ചാൽ 25,000, 50,000 രൂപ എന്നിങ്ങനെ പിഴയും ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കും.