മുള്ളൻകൊല്ലി സെന്റ് തോമസ് സ്കൂൾ കെട്ടിട സമുച്ചയത്തിനു ശിലയിട്ടു
1245228
Saturday, December 3, 2022 12:33 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്റ് തോമസ് എയുപി സ്കൂളിനു ആധുനിക സൗകര്യങ്ങളോടെ കെട്ടിട സമുച്ചയം നിർമിക്കുന്നു. 1953ൽ സ്ഥാപിതമായ വിദ്യാലയം 2023ൽ എഴുപതാം വാർഷികം ആഘോഷിക്കാനിരിക്കെ രൂപത വിദ്യാഭ്യസ ഏജൻസിയാണ് കെട്ടിട സമുച്ചയം പണിയുന്നത്. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം ശിലാസ്ഥാപനം നിർവഹിച്ചു.
രൂപത വിദ്യാഭ്യാസ ഏജൻസി മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.ജോസ് തേക്കനാടി, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ. ജോസ്, വാർഡ് അംഗം മഞ്ജു ഷാജി, അസി.വികാരി ഫാ.നിധിൻ ആലക്കാത്തടത്തിൽ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സോജൻ തോമസ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസഫീ, മുൻ ഹെഡ്മാസ്റ്റർമാരായ ടോം തോമസ്, ബിജു മാത്യു, സ്റ്റാഫ് സെക്രട്ടറി എം.എം. ആന്റണി, കബനിഗിരി സ്കൂൾ ഹെഡ്മാസ്റ്റർ സാബു പി. ജോണ്, ആടിക്കൊല്ലി സ്കൂൾ ഹെഡ്മിസ്ട്രസ് മിൻസി മോൾ എന്നിവർ പ്രസംഗിച്ചു.