കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു
1245390
Saturday, December 3, 2022 10:24 PM IST
ഗൂഡല്ലൂർ: വനത്തിൽ വിറകിനുപോയ സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. പുളിയംപാറ സ്വദേശിനി കല്യാണിയാണ്(53) മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വീടിനടുത്ത് വനത്തിലാണ് കല്യാണിയും മറ്റു രണ്ടു സ്ത്രീകളും വിറകു ശേഖരിക്കാൻ പോയത്. ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. കല്യാണി സംഭവസ്ഥലത്തു മരിച്ചു. ഭർത്താവ് ഉപേക്ഷിച്ച കല്യാണിക്കു മക്കളില്ല. ഇവരുടെ പിതാവ് രാജുവിനു സമാശ്വാസധനത്തിൽ 50,000 രൂപ വനം വകുപ്പ് നൽകി.