ദേശീയപാത വികസനം: ഒഴിപ്പിക്കുന്ന വ്യാപാരികൾക്കു നഷ്ടപരിഹാരം നൽകണമെന്ന്
1245546
Sunday, December 4, 2022 12:49 AM IST
കൽപ്പറ്റ: ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തണമെന്നു വ്യാപാരി വ്യവസായി സമിതി മടിയൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി വി.കെ. തുളസീദാസ് ഉദ്ഘാടനം ചെയ്തു.
പി.ജെ. ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. പ്രസന്നകുമാർ, പി.കെ. സിദ്ദീഖ്, എ.കെ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി. ശശിധരൻ(പ്രസിഡന്റ്), സി. മനോജ് (സെക്രട്ടറി), എ.കെ. രാമകൃഷ്ണൻ(ട്രഷറർ).