കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനജീവിതം നരകതുല്യമാക്കി: പി.പി. ആലി
1245907
Monday, December 5, 2022 12:47 AM IST
കൽപ്പറ്റ: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സാധാരണ ജനങ്ങളുടെ ജീവിതം നരകതുല്യമാക്കിയെന്നു ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി. വിലക്കയറ്റം നിയന്ത്രിക്കുക, ക്രമസമാധാനം ഉറപ്പുവരുത്തുക, തൊഴിൽ മേഖലകളിലെ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മോഹൻദാസ് കോട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. ബി. സുരേഷ് ബാബു, ഗിരീഷ് കൽപ്പറ്റ, നജീബ് പണങ്ങോട്, കെ. അജിത, കെ.കെ. രാജേന്ദ്രൻ, ഒ. ഭാസ്കരൻ ആർ. ഉണ്ണികൃഷ്ണൻ, ആർ. രാമചന്ദ്രൻ, എ.എം. വർഗീസ്, ആയിഷ പള്ളിയാൽ, ഹർഷൽ കോണാടൻ, രാജു ഹജമാടി, രാധ രാമസ്വാമി എന്നിവർ പ്രസംഗിച്ചു.
മാനന്തവാടിയിൽ ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി ടി.എ. റെജി ഉദ്ഘാടനം ചെയ്തു. ജോർജ് പടക്കൂട്ടിൽ അധ്യക്ഷത വഹിച്ചു. എം.പി. ശശികുമാർ, ബേബി തുരുത്തിയിൽ, കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പുൽപ്പള്ളിയിൽ സുൽത്താൻബത്തേരി മേഖല പ്രസിഡന്റ് പി.എൻ. ശിവൻ ഉദ്ഘാടനം ചെയ്തു. മണി പാന്പനാൽ അധ്യക്ഷത വഹിച്ചു. ഉമ്മർ കുണ്ടാട്ടിൽ, കെ.എം. വർഗീസ്, ശ്രീനിവാസൻ തൊവരിമല ജിനി തോമസ്, സണ്ണി തോമസ് എന്നിവർ പ്രസംഗിച്ചു.