മാതൃവേദി പയ്യമ്പള്ളി മേഖല വാര്‍ഷികം ആഘോഷിച്ചു
1245909
Monday, December 5, 2022 12:47 AM IST
പയ്യമ്പള്ളി: മാതൃവേദി മേഖല വാര്‍ഷികാഘോഷം ആറാട്ടുതറ സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ നടത്തി. മേഖല ഡയറക്ടര്‍ ഫാ.കുര്യന് കൊച്ചുപാറക്കല്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയായിരുന്നു ആഘോഷത്തിനു തുടക്കം. സെന്റ് കാതറിന്‍സ് ഫൊറോന വികാരി ഫാ.സുനില്‍ വട്ടുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മിനി കരിമ്പനക്കുഴി അധ്യക്ഷത വഹിച്ചു. ഫാ.സെബാസ്റ്റ്യന്‍ ഉണ്ണിപ്പള്ളിയില് മുഖ്യപ്രഭാഷണം നടത്തി. ഡോ.ബീന വില്ലാട്ട് വിശിഷ്ടാതിഥിയായിരുന്നു.
ഫാ.സെബാസ്റ്റ്യന്‍ ഉണ്ണിപ്പള്ളിയില്, ഫാ.ജയ്സ് ബേബി ചെട്ടിയാശേരിയില്, 40 വര്‍ഷമായി മതബോധന ശുശ്രൂഷ ചെയ്യുന്ന ജോണ്‍ ഇളയിടത്ത്, ഏലിക്കുട്ടി ഇളയിടത്ത് എന്നിവരെ ആദരിച്ചു. മേഖല സെക്രട്ടറി ഷിജി തടത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രൂപത പ്രസിഡന്റ് ഫിലോ ചേലക്കല്‍, ഫാ.ജയ്സ് ബേബി ചെട്ടിയാശേരി, ഡോ.ബീന വില്ലാട്ട്, ജോണ്‍ ഇളയിടത്ത്, ഏലിക്കുട്ടി ഇളയിടത്ത് എന്നിവര്‍ പ്രസംഗിച്ചു. മികച്ച ശാഖകള്‍ക്കുള്ള ഒന്ന്, രണ്ട് സമ്മാനം യഥാക്രമം ഒണ്ടയങ്ങാടി ഇടവകയ്ക്കും പയ്യമ്പള്ളി ഫൊറോനയ്ക്കും നല്കി.
ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കാരോള്‍ മത്സരത്തില്‍ എടയൂര്‍ക്കുന്ന്, കാട്ടിക്കുളം, പയ്യമ്പള്ളി ശാഖകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. മേഖലയില്‍ ഒരു വര്‍ഷത്തിനിടെ നടന്ന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മേഖല ഡയറക്ടര്‍ ഫാ.സജി കൊച്ചുപാറക്കല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് മര്‍ഫി തൂപ്പുംകര നന്ദിയും പറഞ്ഞു. സ്നേഹവിരുന്ന് നടന്നു.