കരാത്തേ ചാന്പ്യൻഷിപ്പ് നടത്തി
1246128
Tuesday, December 6, 2022 12:03 AM IST
പുൽപ്പള്ളി: സ്പോർട്സ് കൗണ്‍സിൽ അംഗീകൃത ജില്ലാ സബ് ജൂണിയർ, കേഡറ്റ്, ജൂണിയർ, അണ്ടർ 21 ആൻഡ് സീനിയർ ചാന്പ്യൻഷിപ്പ് പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലയിലെ വിവിധ കരാത്തേ ക്ലബുകളിൽ നിന്നായി ഇരുന്നൂറിൽപ്പരം കായികതാരങ്ങൾ പങ്കെടുത്ത 32-ാമത് ജില്ലാ കരാത്തേ ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സ്പോർടസ് കൗണ്‍സിൽ പ്രസിഡന്റ് എം. മധു നിർവഹിച്ചു. ഡിസ്ട്രിക്ട് കാരാത്തേ അസോസിയേഷൻ പ്രസിഡന്റ് ഷിബു കുറുന്പേമഠം അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് എം. മധു നിർവഹിച്ചു. സമ്മാനദാനം ഒളിന്പിക്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സലിം കടവൻ നിർവഹിച്ചു. പുൽപ്പള്ളി പഞ്ചായത്തംഗം ഉഷ, സ്പോർട്സ് കൗണ്‍സിൽ നോമിനി ഷിജു മാത്യു, പി.ആർ. ചന്ദ്രൻ, രൂപേഷ്, അസോസിയേഷൻ ജനറൽ സെക്രട്ടറി പി.വി. സുരേഷ്, എൻ.എൻ. ചന്ദ്ര ബാബു എന്നിവർ പ്രസംഗിച്ചു