കല്ലോടിയിൽ വിജയോത്സവം സംഘടിപ്പിച്ചു
1246130
Tuesday, December 6, 2022 12:03 AM IST
കല്ലോടി: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2022 സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ബിനു എം. രാജൻ അധ്യക്ഷത വഹിച്ചു. യോഗം സ്കൂൾ മാനേജർ ഫാ. ബിജുമാവറ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ബ്രിജേഷ് ബാബു, സംസ്ഥാന ശാസ്ത്രോത്സവത്തിൽ ചോക്ക് നിർമാണത്തിൽ രണ്ടാം സ്ഥാനം നേടിയ ബനീറ്റ വർഗീസ്, സംസ്ഥാന വെയ്റ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ സിൽവർ മെഡൽ ജേതാവ് മുഹമ്മദ് സിനാൻ, സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഫേബ്രിക് പെയ്ന്റിംഗിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ഫർഹ നൗറിൻ, കാർഡ് ബേർഡ്, സ്ട്രോബോർഡ് നിർമാണത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ആൻവിത ജോയി എന്നിവരെ ആദരിച്ചു. സബ്ജില്ലാ, ജില്ലാ, സംസ്ഥാന ശാസ്ത്ര കലാ, കായികമേളയിൽ വിജയികളായവർക്ക് ഉപഹാരങ്ങൾ നൽകി. സ്റ്റാഫ് സെക്രട്ടറി ജോസ്കുമാർ, സിസ്റ്റർ റാണി, എം.യു. തോമസ് എന്നിവർ പ്രസംഗിച്ചു.