ഭ​ര​ത​നാ​ട്യ​ത്തി​ൽ ഇ​ര​ട്ട​നേ​ട്ട​വു​മാ​യി സൗ​ര​വ്
Thursday, December 8, 2022 1:12 AM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന ടെ​ക്നി​ക്ക​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ കെ.​എ​സ്. സൗ​ര​വി​ന് ജി​ല്ലാ ക​ലോ​ത്സ​വം ഭ​ര​ത​നാ​ട്യ​ത്തി​ലും ഒ​ന്നാം സ്ഥാ​നം.
ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ എ​ച്ച്എ​സ്എ​സ് വി​ദ്യാ​ഥി​യാ​യ സൗ​ര​വ് എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം ഭ​ര​ത​നാ​ട്യ​ത്തി​ലാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. നാ​ടോ​ടി ന്യ​ത്ത​ത്തി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ട്. എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് കൊ​ല്ല​ത്ത് ന​ട​ന്ന സം​സ്ഥാ​ന ടെ​ക്നി​നി​ക്ക​ൽ സ്കൂ​ൾ ക​ലോ​ത്സ​വം ഭ​ര​ത​നാ​ട്യം, നാ​ടോ​ടി നൃ​ത്തം എ​ന്നി​വ​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. ബി​എ​സ്എ​ഫ് ജ​വാ​നാ​യി​രു​ന്ന പ​രേ​ത​നാ​യ കി​ണ്ടി​മൂ​ല സു​നി​ൽ, സ​ന്ധ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് സൗ​ര​വ്.