മെഡിക്കൽ വിദ്യാർഥികളുടെ ഓറിയന്റേഷൻ നടത്തി
1246832
Thursday, December 8, 2022 1:12 AM IST
മേപ്പാടി: ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിൽ എംബിബിഎസ് ഒന്പതാം ബാച്ചിന്റെ ഓറിയന്റേഷൻ നടത്തി. ഡീൻ ഡോ.ഗോപകുമാരൻ കർത്ത ഉദ്ഘാടനം ചെയ്തു.
എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ അധ്യക്ഷത വഹിച്ചു. വൈസ് ഡീൻ ഡോ.എ.പി. കാമത്, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ.അനീഷ് ബഷീർ, എജിഎം ഡോ. ഷാനവാസ് പള്ളിയാൽ, ഇഎൻടി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ.റിന്റു രവീന്ദ്രൻ, പിടിഎ പ്രസിഡന്റ് നജീബ് കാരാടൻ എന്നിവർ പ്രസംഗിച്ചു.