സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ അനുമതി വാങ്ങണം
1247045
Friday, December 9, 2022 12:14 AM IST
കൽപ്പറ്റ: ജില്ലയിൽ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് അനുമതി നിർബന്ധമാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണ് കൂടിയായ ജില്ലാ കളക്ടർ ഉത്തരവിറക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ 2023 മാർച്ച് ഒന്നിനകം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുളള നിരാക്ഷേപ പത്രം വാങ്ങി ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഇവിടെ നിന്നും ലൈസൻസ് ലഭിക്കും. മാർച്ച് ഒന്ന് മുതൽ അനുമതി കൂടാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ കേന്ദ്രങ്ങളുടെ നടത്തിപ്പുകാർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കും. കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അനുമതി/ലൈസൻസ് പ്രദർശിപ്പിക്കണം.