സദസിനെ സന്തോഷിപ്പിച്ച് യക്ഷഗാനം
1247053
Friday, December 9, 2022 12:14 AM IST
മാനന്തവാടി: കാസർഗോഡിന്റെ തനതു കലയായ യക്ഷഗാനത്തെ തൻമയത്വത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് കൗമാര കലാകാരൻമാർ. കാസർഗോഡിലെ ക്ഷേത്ര കലയായും അനുഷ്ഠാനമായും ജനപ്രിയമായ യക്ഷഗാനത്തിന്റെ കലോത്സവത്തിന്റെ സദസും തിരക്കേറിയതായിരുന്നു. വേഷഭൂഷാദികളോടെ അരങ്ങിൽ വന്ന് ഓരോ കഥാപാത്രവും ആകർഷിച്ചു. സദസിലെല്ലാവർക്കും ഈ കലാരൂപം സുപരിചിതമല്ലെങ്കിലും ആടയാഭരണങ്ങൾ അണിഞ്ഞു വന്ന കഥാപാത്രങ്ങളും അവതരണശൈലിയും ഏവരുടെയും ശ്ര ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു. കുട്ടികളെ യക്ഷഗാനം അഭ്യസിപ്പിക്കാൻ നേതൃത്വം നല്കിയത് മാധവൻ എന്ന യക്ഷഗാന ആചാര്യനാണ്.
യക്ഷഗാന കലാരംഗത്ത് വർഷങ്ങളുടെ പാരന്പര്യവുമായി പുതിയ തലമുറയിലേക്ക് യക്ഷഗാനമെന്ന കല പകർന്നു കൊടുക്കുകയാണിദ്ദേഹം. ഇദ്ദേഹത്തോടൊപ്പം കാസർഗോഡ് സ്വദേശികളായ രാജേന്ദ്രപ്രസാദ്, രഘുറാം, ഉദയൻ, ദാമോദരൻ എന്നിവരും വാദ്യമേളങ്ങളുമായി രംഗത്തുണ്ടായിരുന്നു.