കേ​ര​ള ചി​ക്ക​ൻ ക​ർ​ഷ​ക​ർ​ക്ക് നി​ക്ഷേ​പ തു​ക തി​രി​കെ ന​ൽ​കും
Tuesday, January 24, 2023 1:08 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ഇ​റ​ച്ചി​കോ​ഴി ക​ർ​ഷ​ക​ർ​ക്ക് നി​ക്ഷേ​പ തു​ക​യും വ​ള​ർ​ത്ത് കൂ​ലി​യും ബ്ര​ഹ്മ​ഗി​രി തി​രി​കെ ന​ൽ​കും. ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളു​മാ​യി ഇ​ന്ന​ലെ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് മാ​ർ​ച്ച് 31 ന​കം പ​ണം തി​രി​കെ ന​ൽ​കാ​ൻ ധാ​ര​ണ​യാ​യ​ത്. ഇ​ത് പ്ര​കാ​രം 97 ക​ർ​ഷ​ക​ർ​ക്കാ​യി 3.5 കോ​ടി​യാ​ണ് ബ്ര​ഹ്മ​ഗി​രി ന​ൽ​കു​ക. കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള സ​ബ്സി​ഡി​യും പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി ബ്ര​ഹ്മ​ഗി​രി ക​ണ്ടെ​ത്തി​യ വാ​യ്പാ​പ​ലി​ശ സ​ബ്സി​ഡി​യും ല​ഭ്യ​മാ​കാ​ത്ത​തി​നാ​ലാ​ണ് ക​ർ​ഷ​ക​ർ​ക്ക് നി​ക്ഷേ​പ​തു​ക ന​ൽ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​ത്.