അസംപ്ഷൻ സ്കൂൾ വിദ്യാർഥികൾ തുടി നാട്ടറിവ് പഠനകേന്ദ്രം സന്ദർശിച്ചു
1262284
Thursday, January 26, 2023 12:13 AM IST
സുൽത്താൻ ബത്തേരി: അസംപ്ഷൻ എയുപി സ്കൂൾ വിദ്യാർഥികൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഏച്ചോം തുടി നാട്ടറിവ് പഠനകേന്ദ്രം സന്ദർശിച്ചു. അന്യംനിൽക്കുന്ന ഗോത്ര സംസ്കാരത്തെയും നാട്ടറിവുകളെയും കുറിച്ച് തുടി ഡയറക്ടർ ഫാ.ജേക്കബ് കുമ്മിണിയിൽ കുട്ടികളുമായി സംവദിച്ചു.
ഗോത്ര കലാകാരൻ ബാബു നാടൻ പാട്ടുകൾ അവതരിപ്പിച്ചു. വിവിധ വാദ്യോപകരണങ്ങൾ പരിചയപ്പെടുത്തി. കൈവിട്ടുപോകുന്ന പഴമയുടെ പെരുമ അടുത്തറിയാൻ കുട്ടികൾക്ക് സാധിച്ചു.
അധ്യാപകരായ എ.പി. ദിവ്യ, ജാസ്മിൻ ലോബോ, അനു വി. ജോയി എന്നിവർ നേതൃത്വം നൽകി.