വന്യമൃഗ ശല്യത്തിൽനിന്നും ജനങ്ങൾക്ക് സംരക്ഷണം കൊടുക്കാൻ സർക്കാർ അടിയന്തരമായി തയാറാകണം: കോണ്ഗ്രസ് സേവാദൾ
1262289
Thursday, January 26, 2023 12:13 AM IST
കൽപ്പറ്റ: കോണ്ഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ നേതൃയോഗവും ജില്ലാനിയോജകമണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണവും ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. വന്യമൃഗ ശല്യം മൂലം ജീവിതം ദുസഹം ആയിരിക്കുന്ന ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയാറാകണം.
രാത്രിയോ പകലോ വ്യത്യാസം ഇല്ലാതെ വീടിന് സമീപം വന്യജീവികൾ വിഹരിക്കുന്പോൾ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ മൗനം പാലിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹം പറഞ്ഞു.
ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട സർക്കാർ സാധാരണ ജനങ്ങൾക്ക് വേണ്ട സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം പരിപാടി കോണ്ഗ്രസ് സേവാദൾ ഏറ്റെടുത്തു മുന്നോട്ട് വരുമെന്ന് സേവാദൾ സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാച്ചേരി പറഞ്ഞു. സേവാദൾ ജില്ലാ പ്രസിഡന്റ് സജീവൻ പി. മടക്കിമല അധ്യക്ഷത വഹിച്ചു.
മീഡിയ കോർഡിനേറ്റർ അനൂപ് പണിക്കശേരി, സ്റ്റേറ്റ് മഹിളാ ചീഫ് വി. ജയകുമാരി, ഡിസിസി സെക്രട്ടറി എൻ.വി. ഉലഹന്നാൻ, ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി. അപ്പച്ചൻ, ഡിസിസി ജനറൽ സെക്രട്ടറി വിനു തോമസ്, മോളി ടോമി, ശ്രീജി ജോസഫ്, ഫൈസൽ പാപ്പിന, ഇ.വി. സജി, റീത്ത സ്റ്റാൻലി, എം.വി. രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.