തിരുനാൾ
1262612
Saturday, January 28, 2023 12:44 AM IST
കാരക്കാമല സെന്റ് മേരീസ് ദേവാലയം
കാരക്കാമല: കാരക്കാമല സെന്റ് മേരീസ് ദേവാലയ തിരുനാളിന്റെ കൊടിയേറ്റ് വികാരി ഫാ.ബെന്നി ജേക്കബ് പനയ്ക്കൽ നിർവഹിച്ചു. പ്രധാന തിരുനാൾ 28, 29 തീയതികളിൽ നടക്കും. ജൂബിലി വർഷത്തിന്റെ ഭാഗമായി നിർമിച്ചു നൽകിയ സ്നേഹഭവനത്തിന്റെ താക്കോൽ ദാനം രൂപതാ ചാൻസലർ ഫാ. അനുപ് കാളിയാനി നിർവഹിച്ചു. തിരുനാൾ ദിനങ്ങളിൽ പ്രദക്ഷിണം, നേർച്ച ഭക്ഷണം, ആകാശവിസ്മയം എന്നിവ ഉണ്ടായിരിക്കും. 29 ന് തിരുനാളിന് കൊടിയിറങ്ങും.
പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി
പുൽപ്പള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരു്ാളിന് ഫാ.മാത്യു പെരുമാട്ടിക്കുന്നേൽ കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന, ദിവ്യകാരുണ്യ പ്രദക്ഷിണം ഫാ. വർഗീസ് മുണ്ടയ്ക്കൽ കാർമികത്വം വഹിച്ചു. 28 ന് രാവിലെ 6.30 ന് വിശുദ്ധ കുർബാന, ഒന്‍പതിന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുശേഷിപ്പ് ഭവനങ്ങളിലേക്ക്. 4.30ന് ജപമാല, അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം, നൊവേന. മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ കാർമികത്വം വഹിക്കും.
ഏഴിന് ലദീഞ്ഞ്, പാടിച്ചിറ ടൗണ്‍ കപ്പേളയിലേക്ക് ദിവ്യകാരുണ്യ പ്രദക്ഷിണം. 29 ന് ഏഴിന് വിശുദ്ധ കുർബാന. 9.30 ന് ജപമാല, 10 ന് തിരുനാൾ ഗാനപൂജ, വചന സന്ദേശം, നൊവേന. ഫാ. ജെയിംസ് പുത്തൻപറന്പിൽ കാർമികത്വം വഹിക്കും. 12 ന് ലദീഞ്ഞ്, മേലെ പാടിച്ചിറ കപ്പേളയിലേക്ക് പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം.