ബിബിസി ഡോക്യുമെന്ററി യൂത്ത് കോൺഗ്രസ് പ്രദർശിപ്പിച്ചു
1262616
Saturday, January 28, 2023 12:44 AM IST
കൽപ്പറ്റ: ഗുജറാത്ത് കൂട്ടക്കൊലയിൽ നരേന്ദ്ര മോഡിയുടെ പങ്കു വിവരിക്കുന്ന നിരോധിക്കപ്പെട്ട ബിബിസി ഡോക്യുമെന്ററി യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റത്തിൽ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം സി.എ. അരുണ്‍ദേവ്, ഹർഷൽ കോന്നാടൻ, ആൽഫിൻ അന്പാറയിൽ, ജിനേഷ് വർഗീസ്, മുബാരിഷ് ആയ്യാർ, പ്രതാപ് കൽപ്പറ്റ, മുഹമ്മദ് ഫെബിൻ, അർജുൻ മണിയങ്കോട്, ഷമീർ എമിലി, ഷബ്നാസ് തന്നാണി, ആന്റണി തണ്ണിക്കോടൻ, സുനീർ ഇത്തിക്കൽ, ഷൈജൽ ബൈപാസ്, ഷഫീഖ് അസ്ലം, എം.വി. ഷനൂബ് തുടങ്ങിയവർ നേതൃത്വം നൽകി.