സീനിയർ ചേംബർ പുൽപ്പള്ളി ലീജിയൻ ഉദ്ഘാടനം ചെയ്തു
1262883
Sunday, January 29, 2023 12:02 AM IST
പുൽപ്പള്ളി: സീനിയർ ചേംബർ ഇന്റർനാഷണൽ പുൽപ്പള്ളി ലീജിയൻ നാഷണൽ പ്രസിഡന്റ് വി. വല്ലഭദാസ് ഉദ്ഘാടനം ചെയ്തു. ഹോസ്റ്റ് ലീജിയൻ (സുൽത്താൻബത്തേരി)പ്രസിഡന്റ് പി.എം. വേണുനാഥൻ അധ്യക്ഷത വഹിച്ചു. നാഷണൽ വൈസ് പ്രസിഡന്റ് ശിവപ്രസാദ് ബംഗളൂരു ഗസ്റ്റ് ഓഫ് ഓണറായിരുന്നു. പ്രഫ.വർഗീസ് വൈദ്യൻ മുഖ്യപ്രഭാഷണം നടത്തി. ജയശ്രീ ബിഎഡ് കോളജിലെ രണ്ട് വിദ്യാർഥികൾക്കു 10,000 രൂപ വീതമുള്ള സ്കോളർഷിപ്പ് വിതരണം ചെയ്തു. പ്രദീപ് പ്രതിഭ തലശേരി, പ്രഫ.പി.എ. മത്തായി, അഡ്വ.സുരേന്ദ്രൻ, അഡ്വ.സുഗതൻ, ടി.എൻ. ശിവദാസൻ, എസ്. സുരേഷ്, ജോഴ്സൻ തോമസ്, റോയി മാറ്റുപ്പുറത്ത്, ജിൽസ് മാനിയത്ത്, സി.പി. സജി, കെ.ഡി. ടോമി, ബേബി മാത്യു, പി.പി. വിത്സൻ, ജോസ് പ്രകാശ്, കുട്ടികൃഷ്ണൻ അഫാസ്, എം.യു. ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി ബിനോ ടി. അലക്സ്(പ്രസിഡന്റ്), ബിനോയ് മാത്യു(സെക്രട്ടറി), വി.എം. ജോണ്സണ്(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു. കെ.വി. ക്ലീറ്റസ്, ഷിജു വിൻസന്റ്, ജോസ് ആന്റണി, വി.എം. പൗലോസ്, ജോണ്സണ് വർഗീസ് എന്നിവർ മറ്റു ഭാരവാഹികളാണ്.