ക്ഷേമ പദ്ധതികൾ: 17.50 കോടി രൂപ വിതരണം ചെയ്തു
1263144
Sunday, January 29, 2023 11:22 PM IST
ഗൂഡല്ലൂർ: നീലഗിരി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നർത്തകി കല്ല്യാണ മണ്ഡപത്തിൽ നടന്ന പരിപാടിയിൽ വിവിധ ക്ഷേമ പദ്ധതികളിൽ 17.50 കോടി രൂപ തമിഴ്നാട് ടൂറിസം മന്ത്രി കെ. രാമചന്ദ്രൻ വിതരണം ചെയ്തു. 151 കുടുംബങ്ങളുടെ പുനരധിവാസത്തിന് ഉപയോഗപ്പെടുത്തുന്ന ഭൂമിയുടെ രേഖ വിതരണവും നടത്തി. ജില്ലാ ആശുപത്രിയായി ഉയർത്തിയ ഗൂഡല്ലൂർ ഗവ.ആശുപത്രിയുടെ നവീകരണത്തിന് 28 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. 2.47 കോടി രൂപ ചെലവിൽ ഗൂഡല്ലൂർ ഗവ.കോളജിൽ പുതിയ കെട്ടിട നിർമാണം നടന്നുവരികയാണ്. 250 ആദിവാസി കുടുംബങ്ങൾക്കായി 11.21 കോടി രൂപ ചെലവിൽ ഗൂഡല്ലൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഭവന നിർമാണം പുരോഗതിയിലാണെന്നും മന്ത്രി പറഞ്ഞു.
നീലഗിരി എംപി എ. രാജ, ജില്ലാ കളക്ടർ എസ്.പി. അമൃത്, ഡിആർഒ കീർത്തി പ്രിയദർശിനി, മുതുമല കടുവ സംരക്ഷണ കേന്ദ്രം ഡെപ്യുട്ടി ഡയറക്ടർ വിദ്യ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പൊൻദോസ്, ജില്ലാ ഗ്രാമ വികസന സമിതി ഡയറക്ടർ ജയരാമൻ, കൃഷി ജില്ലാ ഡയറക്ടർ ശിബിലാ മേരി, ആർഡിഒ മുഹമ്മദ് ഖുദ്റത്തുള്ള, തഹസിൽദാർമാരായ സിദ്ധരാജ്, നടേശൻ, നഗരസഭ കമ്മീഷണർ ഫ്രാൻസിസ് സേവ്യർ, നഗരസഭ ചെയർപേഴ്സൻ പരിമള, പഞ്ചായത്ത് യൂണിയൻ ചെയർമാൻ കീർത്തന, മുൻ എംഎൽഎ അഡ്വ.എം. ദ്രാവിഡമണി തുടങ്ങിയവർ പങ്കെടുത്തു.