പ്രതിഷേധ റാലി നടത്തി
1263510
Tuesday, January 31, 2023 12:00 AM IST
സുൽത്താൻ ബത്തേരി: സിഎസ്ഐ മലബാർ മഹായിടവക വയനാട് ഏരിയ യുവജനപ്രസ്ഥാനത്തിന്റെ യുവജനസമ്മേളത്തിന്റെ ഭാഗമായി ജില്ലയിലെ ജനങ്ങൾ നേരിടുന്ന വന്യമൃഗ ശല്യത്തിനെതിരേ യുവജനങ്ങളുടെ നേതൃത്വത്തിൽ അന്പലവയലിൽ പ്രതിഷേധ റാലി നടത്തി.
റവ.ഡോ. എൻ.പി. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റവ. സാം പ്രകാശ്, സെക്രട്ടറി ഷിനു ജോസഫ്, ബില്ലിഗ്രഹാം എന്നിവർ പ്രസംഗിച്ചു.
കെ.എം. മാണിയുടെ ജൻമദിനം
ആഘോഷിച്ചു
സുൽത്താൻ ബത്തേരി: കെ.എം. മാണിയുടെ നവതിയാഘോഷത്തോടനുബന്ധിച്ചു കേരളാകോണ്‍ഗ്രസ്-എം ബത്തേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഴൂർ കാരുണ്യനിവാസിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.ഡി. മാത്യു അധ്യക്ഷത വഹിച്ചു. ബ്രദർ റവ. ആന്റണി, പി.കെ. മാധവൻ നായർ, ടോം ജോസ്, ബില്ലി ഗ്രഹാം, ജോസ് തോമസ്, കുരിയൻ ജോസഫ്, സണ്ണി മീനങ്ങാടി, ജോയ് വാദ്യപ്പള്ളി, ജയശ്രീ, അന്നമ്മ, സാവിത്രി, റസാക്ക് എന്നിവർ നേതൃത്വം നൽകി.
സ്പീഡ് ബ്രേക്കറുകൾ നീക്കം ചെയ്യണം: കോണ്‍ഗ്രസ്
ഗൂഡല്ലൂർ: ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി അന്തർസംസ്ഥാന പാതയിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകൾ നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എൻ.എ. അഷ്റഫ് പൊതുമരാമത്ത് വകുപ്പ് ഡിഇ സുബ്രഹ്മണ്യന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ആവശ്യമില്ലാത്ത ഇടങ്ങളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.