ശന്പള പരിഷ്കരണം നടപ്പിലാക്കണം: ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ
1264373
Friday, February 3, 2023 12:08 AM IST
കൽപ്പറ്റ: ബിവറേജസ് കോർപറേഷനിൽ ശന്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ(ഐഎൻടിയുസി) ജില്ലാ കണ്വൻഷൻ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ. പ്രഹ്ളാദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് മുഖ്യപ്രഭാഷണം നടത്തി. പി. സുനിൽ, ജിജോ ജോസഫ്, ഒ.വി. സാജു, ടീന ആന്റണി, വി.ജി. നിഷ, കെ. ആന്റണി, വി. തോമസ് വി.ജി. അനീഷ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി. സുനിൽ(പ്രസിഡന്റ്), ജിജോ ജോസഫ്, ആന്റണി ഈനാശു (വൈസ് പ്രസിഡന്റുമാർ), വി.ജി. അനീഷ് (ജനറൽ സെക്രട്ടറി), സുരേഷ് ജോസഫ്, കെ.എസ്. ദീപ, കെ.എ. അനീഷ്, എം. ഹരീഷ്കുമാർ(സെക്രട്ടറിമാർ), ആന്റണി ടിറ്റി (ട്രഷറർ), ടീന ആന്റണി, ഒ.വി. സജു(സംസ്ഥാന കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.