സർക്കാർ നിലപാട് വഞ്ചന: കെ.കെ. ഏബ്രഹാം
1264375
Friday, February 3, 2023 12:08 AM IST
കൽപ്പറ്റ: അർഹതപ്പെട്ട പെൻഷനും ആനുകൂല്യങ്ങളും നിഷേധിക്കുന്ന സർക്കാർ വിരമിച്ച അധ്യാപകരെയും ജീവനക്കാരെയും വഞ്ചിക്കുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം. കളക്ടറേറ്റ് പടിക്കൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ രണ്ടാം ദിവസത്തെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടർച്ചയായി അഞ്ച് ദിവസത്തെ സമരമാണ് അസോസിയേഷൻ നടത്തുന്നത്. ജില്ലാ വൈസ് പ്രസിഡന്റ് വി.ആർ. ശിവൻ അധ്യക്ഷത വഹിച്ചു. എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മോബിഷ് കെ. തോമസ്, സംസ്ഥാന കമ്മിറ്റി അംഗം ഇ.എസ്. ബെന്നി, കെ. സുബ്രഹ്ണ്യൻ, ആലീസ്, ടി. ജെ. സക്കറിയ, ടി.ഒ. റെയ്മണ്‍, കെ. സുരേന്ദ്രൻ, കെ. രാധാകൃഷ്ണൻ, എം.വി. രാജൻ, ഓമന എന്നിവർ പ്രസംഗിച്ചു. വിപിനചന്ദ്രൻ, ജി. വിജയമ്മ, കെ. ശശികുമാർ, പി.കെ. സുകുമാരൻ എന്നിവർ നേതൃത്വം നൽകി.