കർഷകരെ ആത്മഹത്യയിലേക്ക് തള്ളുന്ന സമീപനം അവസാനിപ്പിക്കണം: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ
1264376
Friday, February 3, 2023 12:08 AM IST
സുൽത്താൻബത്തേരി: കർഷകരെ ആത്മഹത്യയിലേക്കു തള്ളുന്ന സമീപനം കാർഷിക വികസന ബാങ്ക് ഭരണസമിതി അവസാനിപ്പിക്കണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ധൂർത്തും അനധികൃത നിയമനങ്ങളും മൂലം ഉണ്ടായ പ്രതിസന്ധിയിൽനിന്നു രക്ഷപ്പെടാൻ സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് കർഷക ദ്രോഹ നടപടികൾ സ്വീകരിക്കുകയാണ്.
ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടർനാണ് പുൽപ്പള്ളി ഭൂദാനത്ത് കർഷകൻ കൃഷ്ണൻകുട്ടി ജീവനൊടുക്കിയത്. കൃഷ്ണൻകുട്ടിയുടെ വായ്പ എഴുതിത്തള്ളാനും കുടുംബത്തിനു നഷ്ടപരിഹാരം നൽകാനും ബാങ്ക് തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഷാജി ചുള്ളിയോട് അധ്യക്ഷ വഹിച്ചു. ശിവരാമൻ പാറക്കുഴി, സിഡി തങ്കച്ചൻ, കെ. കെ. മോഹനൻ, കെ. ഭാസ്കരൻ, കെ. രാധാകൃഷ്ണൻ, ഗിരീഷ്, പി. രാമചന്ദ്രൻ, എം.എൻ. ഷണ്മുഖൻ എന്നിവർ പ്രസംഗിച്ചു.