തെങ്ങ്, കമുക് കയറ്റ തൊഴിലാളി യൂണിയൻ ജില്ലാ കണ്വൻഷൻ നടത്തി
1265783
Tuesday, February 7, 2023 11:27 PM IST
പുൽപ്പള്ളി: തെങ്ങ്, കമുക് കയറ്റ തൊഴിലാളി യൂണിയൻ ജില്ലാ കണ്വൻഷൻ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വി.എൻ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.ടി. ഭാസ്കരൻ പാനൂർ മുഖ്യപ്രഭാഷണം നടത്തി. ബൈജു ആലക്കോട്, സി.എം. സാജൻ, എ.എ. ആന്റണി, ഒ.വി. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. പുൽപ്പള്ളി പഞ്ചായത്ത് ഹാളിൽ നടന്ന കണ്‍വൻഷനിൽ ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നും നിരവധി തൊഴിലാളികൾ പങ്കെടുത്തു.
കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്റെ കുടുംബത്തിന് രേഖകൾ കൈമാറി
മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്റെ കേരള ബാങ്കിലെ കാർഷിക വായ്പയ്ക്ക് ഈടായി നൽകിയ രേഖകൾ തോമസിന്റെ കുടുംബത്തിന് കൈമാറി. തോമസിന്റെ വായ്പതുക എഴുതിത്തള്ളാൻ ബാങ്ക് ഭരണസമിതി തീരുമാനിച്ചതിന്റെ ഭാഗമായാണ് ബാങ്കിൽ പണയംവച്ച ആധാരം ഉൾപ്പെടെയുള്ള പ്രമാണങ്ങൾ കുടുംബത്തിന് കൈമാറിയ്ത.
തൊണ്ടർനാട് പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പ്രമാണങ്ങൾ തോമസിന്റെ ഭാര്യ സിനി, മകൻ സോജൻ എന്നിവരെ ഏൽപ്പിച്ചു.