സീനിയർ സിറ്റിസണ്‍ കൗണ്‍സിൽ ജില്ലാ കളക്ടറെ ആദരിച്ചു
1273978
Friday, March 3, 2023 11:51 PM IST
കൽപ്പറ്റ: മികച്ച ജില്ലാ കളക്ടർക്കുള്ള റവന്യു വകുപ്പിന്റെ സംസ്ഥാനതല അവാർഡ് നേടിയ വയനാട് ജില്ലാ കളക്ടർ എ. ഗീതയെ സീനിയർ സിറ്റിസണ്‍ കൗണ്‍സിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ബി. രാധാകൃഷ്ണപിള്ളയും ഡോ.പി. ലക്ഷ്മണനും ചേർന്ന് പൊന്നാട അണിയിച്ചു.
വി.പി. വർക്കി, ഡോ.എം. ഭാസ്കരൻ, സുജിത്ത് ശങ്കർ അഡ്വ.പി. ചാത്തുക്കുട്ടി, കടമന ബാബു, ടി.പി.വി. രവീന്ദ്രൻ, കെ.കെ. ദാസൻ, സുലോചന രാമകൃഷ്ണൻ, സ്റ്റാൻലി, സി.പി. ഉമ്മർ, എ. അനന്തകൃഷ്ണഗൗഡർ തുടങ്ങിയവർ പങ്കെടുത്തു.
പശുവിനെ പുലി കൊന്നു
ഗൂഡല്ലൂർ: നെല്ലാക്കോട്ട പഞ്ചായത്തിലെ വിലങ്ങൂരിൽ പശുവിനെ പുലി കൊന്നു. വിലങ്ങൂർ സ്വദേശി മഹേശ്വരന്റെ പശുവിനെയാണ് പുലി കൊന്നത്.
വീടിന് സമീപത്തെ വനത്തിൽ മേയുന്നതിനിടെയാണ് പശുവിനെ പുലി ആക്രമിച്ചത്. വിവരമറിഞ്ഞ് ബിദർക്കാട് റേഞ്ചർ രവിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്ത് പരിശോധന നടത്തി.