ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി
1277886
Wednesday, March 15, 2023 11:54 PM IST
കൽപ്പറ്റ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അശാസ്ത്രീയമായ നികുതി വർധനയ്ക്കെതിരേയും മൂന്നു വർഷക്കാലമായി തയ്യൽ തൊഴിലാളി ക്ഷേമനിധി റിട്ടയർമെന്റ് തുക ഗണ്യമായി വെട്ടിക്കുറച്ചതിനെതിരേയും തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ഓൾ കേരള ടൈലേഴ്സ് അസോസിയേഷന്റെ (എകെടിഎ) നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി.
ജില്ലാ പ്രസിഡന്റ് എൻ. പത്മനാഭന്റെ അധ്യക്ഷതയിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജില്ലാ സെക്രട്ടറിയുമായ കെ.കെ. ബേബി സമരം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം ആർ. ദേവയാനി, ജില്ലാ ട്രഷറർ യു.കെ. പ്രഭാകരൻ, ജോയിൻ സെക്രട്ടറി പി.ബി. സുരേഷ് ബാബു, ഭാരവാഹികളായ മാക്സിം ഗോർക്കി, ടി.കെ. പ്രദീപൻ, എം.എൻ. ശിവകുമാർ, മെർലിൻ വിജയൻ, പി.കെ. പ്രസന്ന, പി.കെ. ഓമന, പി. കൃഷ്ണൻ, സലീമ സൈതലവി എന്നിവർ നേതൃത്വം നൽകി.