പണി ആയുധങ്ങൾ വിതരണം ചെയ്തു
1278434
Friday, March 17, 2023 11:39 PM IST
മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി (ഡബ്ല്യുഎസ്എസ്എസ്)ഭാരതീയ സുഗന്ധവിള ഗവേക്ഷണ കേന്ദ്രത്തിന്റെ സഹായത്തോടെ പണി ആയുധങ്ങൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം മക്കിമല കോളനിയിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.പോൾ കൂട്ടാല ഉദ്ഘാടനം ചെയ്തു.
അസോസിയേറ്റ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു. തൂന്പ, പിക്കാക്സ്, കത്തി തുടങ്ങിയ പണി ആയുധങ്ങളാണ് വിതരണം ചെയ്തത്. മക്കിമല, ഇല്ലത്തുമൂല, ഇടിക്കര, വീട്ടിയാന്പറ്റ എന്നീ കോളനികളിലാണ് പണി ആയുധങ്ങൾ വിതരണം ചെയ്തത്. പുറമേ പച്ചക്കറി വിത്ത്, വളം എന്നിവയും വിതരണം ചെയ്തു. വിതരണത്തിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, ഫീൽഡ് കോ ഓർഡിനേറ്റർ ഷീന ആന്റണി എന്നിവർ നേതൃത്വം നൽകി.