തരിയോട്: ജൽ ജീവൻ മിഷൻ പ്രവർത്തന സഹായ ഏജൻസിയായ സെന്റ് തോമസ് അസോസിയേഷൻ ഫോർ റൂറൽ സർവീസിന്റെ(സ്റ്റാർസ്)നേതൃത്വത്തിൽ പഞ്ചായത്തിൽ കലാജാഥ നടത്തി.
ജൽ ജീവൻ മിഷന്റെ ലക്ഷ്യങ്ങൾ, ഗുണങ്ങൾ, ആവശ്യത, പ്രകൃതി സംരക്ഷണം, മാലിന്യ സംസ്കരണം, ജല ശുചിത്വം, ജല സംരക്ഷണം എന്നീ വിഷയങ്ങളിൽ ജനങ്ങളെ ബോധവത്കരിക്കുന്നതിനായിരുന്നു മുക്കം കലാരഞ്ജൻ ആർട്സിന്റെ സഹകരണത്തോടെ പരിപാടി. പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ ആന്റണി അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷമീം പാറക്കണ്ടി, സെക്രട്ടറി എം.ബി. ലതിക, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ, സ്റ്റാർസ് കോഓർഡിനേറ്റർ ജോർജ് കൊല്ലിയിൽ, ഐഎസ്എ ടീം ലീഡർ അനഘ എന്നിവർ പ്രസംഗിച്ചു.