കൊ​മ്മ​യാ​ട് സ്കൂ​ളി​ൽ കാ​യി​ക പ​രി​ശീ​ല​ന പ​ദ്ധ​തി തു​ട​ങ്ങി
Sunday, March 19, 2023 1:10 AM IST
കൊ​മ്മ​യാ​ട്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ൽ "ഗെ​യിം ഓ​ണ്‍' എ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കു​ന്ന കാ​യി​ക പ​രി​ശീ​ല​ന പ​ദ്ധ​തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​സ് ക​പ്യാ​രു​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് പൈ​നാ​ട​ത്ത്, പ്ര​ധാ​നാ​ധ്യാ​പ​ൻ സി.​വി. ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് കൊ​ച്ചു​നി​ര​വ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് എ​ഴു​ത്ത​ൻ, ബീ​ന ജോ​സ​ഫ്, ഷൈ​നി ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ​ക്ക് ഇ​ഷ്ട​മു​ള്ള കാ​യി​ക ഇ​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​ന​വും അ​വ​സ​ര​ങ്ങ​ളും ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് ’ഗെ​യിം ഓ​ണ്‍’. ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ട്ട്, സെ​വ​ൻ​സ് ഫു​ട്ബാ​ൾ കോ​ർ​ട്ട്, വോ​ളി​ബോ​ൾ കോ​ർ​ട്ട്, ക്രി​ക്ക​റ് പി​ച്ച്, പ​രി​ശീ​ല​ന സാ​മ​ഗ്രി​ക​ൾ എ​ന്നി​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് വി​വി​ധ ബാ​ച്ചു​ക​ളി​ലാ​യി കു​ട്ടി​ക​ൾ​ക്ക് വി​ദ​ഗ്ധ​ർ പ​രി​ശീ​ല​നം ന​ൽ​കും.