വള്ളിയൂർക്കാവ് ഉത്സവത്തിനു ഇന്നു കൊടിയേറ്റം
1279515
Tuesday, March 21, 2023 12:03 AM IST
മാനന്തവാടി: വള്ളിയൂർക്കാവ് ഉത്സവത്തിന് ഇന്ന് കൊടിയേറും. ഉത്സവം തുടങ്ങി ഏഴാം ദിനത്തിലാണ് കൊടിയേറ്റം നടക്കുക. കൊടി ഇറക്കുന്നതും ഉത്സവം കഴിഞ്ഞ് ഏഴാം നാളിലാണ്.
മറ്റ് ക്ഷേത്രങ്ങളിൽ നിന്നും കാവിനെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ കൊടിയേറ്റമാണ്. ആദിവാസി മൂപ്പൻ രാഘവന്റെ നേതൃത്വത്തിൽ വ്രതമെടുത്ത് കാട്ടിൽ നിന്നും ചില്ലകളോട് കൂടിയ മുള കൊണ്ട് വന്ന് മൂപ്പൻ രാഘവന്റെ നേതൃത്വത്തിൽ താഴ മണി പുറ്റിന് സമീപം ഇന്ന് വൈക്കുന്നേരമാണ് കൊടിയേറ്റം.
താഴെ കാവിൽ കൊടിയേറ്റിയ ശേഷം വേമത്തെ തറയ്ക്ക് മുൻപിലും എടച്ചന തറയ്ക്ക് മുന്നിലും മറ്റ് രണ്ട് കൊടികൾ കൂടി ആദിവാസി മൂപ്പന്റെ നേതൃത്വത്തിൽ ഉയർത്തും.
കൊടിയേറുന്നതോടെ കാവിലേക്ക് എത്തുന്ന ഭക്തജനങ്ങളുടെ തിരക്കും ഇരട്ടിയാവും.