ഗൂഡല്ലൂർ: ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഒന്നാംമൈൽ വേടൻവയൽ സുന്ദർരാജാണ്(66)മരിച്ചത്. തിങ്കളാഴ്ച രാത്രി ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി റോഡിലാണ് അപകടം.
പാടന്തറയിൽനിന്നു ഗൂഡല്ലൂരിനുള്ള ബൈക്കാണ് ഇടിച്ചത്. സ്വകാര്യ തോട്ടത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുന്ദർരാജ്.