സുൽത്താൻ ബത്തേരി: പാർലമെന്റിനു മുന്പിൽ 31 ന് അഖിലേന്ത്യാ കിസാൻ സഭ നടത്തുന്ന സമരം ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടമാണെന്ന് സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം വിജയൻ ചെറുകര.
നാല് ദിവസമായി ജില്ലയിൽ നടന്നുവന്ന അഖിലേന്ത്യാ കിസാൻസഭ സംഘടിപ്പിച്ച പ്രചരണ ജാഥയുടെ സമാപനം ചീരാലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങൾ പെറ്റു പെരുകി നാട്ടിൽ നാശനഷ്ടം വരുത്തി മുന്നേറുന്പോൾ അധികാരികൾ നിസംഗതരായി നിൽക്കുകയാണ്. നാട്ടിലിറങ്ങി ജീവനും സ്വത്തിനും ഭീഷണി വരുത്തുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലുവാൻ വനംവകുപ്പ് തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ അനീഷ് ചീരാൽ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കിസാൻസഭ ജില്ലാ പ്രസിഡന്റ് പി.എം. ജോയ്, സെക്രട്ടറി ഡോ. അംബി ചിറയിൽ, കെ.എം. ബാബു, സി.എം. സുധീഷ്, വി.കെ. ശശിധരൻ, ലെനിൻ സ്റ്റാൻസ്, ടി.സി. ഗോപാലൻ എൻ. ഫാരിസ്, എം.എം. ജോർജ്, കെ.പി. അസൈനാർ, വി.എൻ. ബിജു, ഷാജി വകേരി, പി.ജി. സോമനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.