കേണിച്ചിറ: ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റ ഫാ.ഡേവിഡ് ആലുങ്കലിന് പൂതാടി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ശ്രേയസ് കോഓർഡിനേറ്റർ കെ.ഒ. ഷാൻസണ് അധ്യക്ഷത വഹിച്ചു.
യൂണിറ്റിലെ എല്ലാ അംഗങ്ങൾക്കും ഇൻഷ്വറൻസ് സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ലീഡ് ബാങ്ക് പ്രതിനിധി വിജില നിർവഹിച്ചു. ബാങ്കിംഗ് സാക്ഷരത എന്നി വിഷയത്തിൽ ജിലി ജോർജ് ക്ലാസ് എടുത്തു. മേഴ്സി ദേവസ്യ, ലതിക സജീന്ദ്രൻ, ജീന മാത്യൂസ്, ഗംഗ സുരേഷ് എന്നിവർ പ്രസംഗിച്ചു.